ആശ്വാസ നടപടി; ഉജ്വല യോജന പദ്ധതിയ്ക്ക് കീഴിലെ പാചക വാതക സബ്സിഡി ഉയർത്തി കേന്ദ്രം

ന്യൂഡൽഹി: പാചക വാതക വിലയിൽ ആശ്വാസ നപടിയുമായി കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതിയ്ക്ക് കീഴിൽ പാചക വാതക കണക്ഷൻ നേടിയവർക്കുള്ള സബ്സിഡി കേന്ദ്ര സർക്കാർ വർധിപ്പിച്ചു. 300 രൂപയാക്കിയാണ് സബ്സിഡി ഉയർത്തിയത്. നേരത്തെ ഇത് 200 രൂപയായിരുന്നു.

അതേസമയം, 200 രൂപ സിലിണ്ടറിന് ഈ മാസം കുറച്ചിരുന്നു. ഇതിന് പുറമെയായിരിക്കും ഉജ്വല പദ്ധതിക്ക് കീഴിലുള്ളവർക്ക് 300 രൂപ സബ്‌സിഡി ലഭിക്കുന്നത്.

ഇന്ത്യൻ അടുക്കളകളിൽ, വിശേഷിച്ചും പാവപ്പെട്ടവരുടെ അടുക്കളകളിൽ വിറകിനു് പകരം എൽപിജി ഉപഭോഗം ശീലമാക്കിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതി ആരംഭിച്ചത്. 2016 മെയ് 1 നായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം. പദ്ധതിയുടെ കീഴിൽ പാവപ്പെട്ട നിരവധി വീട്ടമ്മമാർക്ക് പാചക വാതക കണക്ഷൻ ലഭിച്ചിട്ടുണ്ട്.