കൊച്ചി – ദോഹ പ്രതിദിന സർവീസ് ആരംഭിക്കാൻ എയർ ഇന്ത്യ; വിശദാംശങ്ങൾ അറിയാം

കൊച്ചി: കൊച്ചി – ദോഹ പ്രതിദിന സർവീസ് ആരംഭിക്കാൻ എയർ ഇന്ത്യ. ഒക്ടോബർ 23 മുതലാണ് എയർ ഇന്ത്യ സർവീസ് ആരംഭിക്കുന്നത്. കൊച്ചിയിൽ നിന്ന് പ്രാദേശിക സമയം 1.30ന് പുറപ്പെടുന്ന എ ഐ 953 വിമാനം 3.45 ന് ദോഹയിൽ എത്തം. ദോഹയിൽ നിന്ന് തിരിച്ചുള്ള യാത്രാവിമാനമായ എ ഐ 954 പ്രാദേശിക സമയം 4.45 ന് പുറപ്പെടുന്നതാണ്. പ്രാദേശിക സമയം 11.35ന് ഇത് കൊച്ചിയിലെത്തും.

എ320 നിയോ എയർക്രാഫ്റ്റ് വിമാനത്തിലുള്ളത് 162 സീറ്റുകളാണ്. ഇക്കോണമിയിൽ 150 സീറ്റും ബിസിനസ് ക്ലാസിൽ 12 സീറ്റുമാണുമുള്ളത്. കൊച്ചിയിൽ നിന്ന് ദുബായിലേക്ക് എല്ലാദിവസവും നേരിട്ട് എയർ ഇന്ത്യ വിമാന സർവീസ് നടത്തുന്നുണ്ട്. ഡൊമസ്റ്റിക്ക്, ഇന്റർനാഷണൽ സെക്ടറുകളിൽ സേവനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് എയർ ഇന്ത്യയുടെ പുതിയ സർവീസ് ആരംഭിക്കുന്നത്.

ടിക്കറ്റ് ബുക്ക് ചെയ്യാനായി എയർ ഇന്ത്യയുടെ വെബ്സൈറ്റ്, മൊബൈൽ ആപ്പ്, ഓൺലൈൻ ട്രാവൽ ഏജൻസികൾ എന്നിവ ഉപയോഗപ്പെടുത്താമെന്ന് കമ്പനി അറിയിച്ചു.