ബെംഗളൂരു: സെപ്തംബർ 28 മുതൽ 18 ദിവസത്തേക്കു കാവേരി നദിയിൽ നിന്നു 3,000 ക്യുസെക്സ് വെള്ളം തമിഴ്നാടിനു കൊടുക്കാൻ കർണാടകത്തിനു നിർദേശം. കാവേരി വാട്ടർ റഗുലേറ്ററി കമ്മിറ്റിയാണ് ഇതുസംബന്ധിച്ച നിർദ്ദേശം മുന്നോട്ടുവെച്ചത്. എന്നാൽ, കാവേരി സമിതിയുടെ ഉത്തരവിനെ കോടതിയിൽ നേരിടാൻ കർണാടക സർക്കാർ തീരുമാനിച്ചു,
റഗുലേറ്ററി കമ്മിറ്റിയുടെ ഉത്തരവിനെ സുപ്രീംകോടതിയിൽ നേരിടുമെന്നാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചത്. അഭിഭാഷകരുമായി വിഷയത്തിൽ സംസാരിച്ചെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. സിഡബ്ല്യുഎംഎയുടെ ഉത്തരവിനെതിരെ പ്രതിഷേധവുമായി കർണാടകയിലെ കർഷകർ രംഗത്തെത്തിയിരുന്നു. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച കന്നഡ അനുകൂല സംഘടനകളും 300ൽ അധികം കർഷകരും ചേർന്നു ബെംഗളൂരുവിൽ ബന്ദ് നടത്തുകയും ചെയ്തു.

