ന്യൂഡൽഹി: വാട്സ് ആപ്പിന്റെ പുതിയ ഫീച്ചറായ വാട്സ് ആപ്പ് ചാനൽ അടുത്തിടെയാണ് നമുക്ക് ലഭ്യമായി തുടങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും വാട്ട്‌സ് ആപ്പിൽ ചാനൽ ആരംഭിച്ചിരുന്നു. ഒരാഴ്ചയ്ക്കിടെ 5 മില്യൺ ഫോളോവേഴ്‌സിനെയാണ് പ്രധാനമന്ത്രി സ്വന്തമാക്കിയത്.
വാട്ട്‌സ്ആപ്പ് ചാനലിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള ലോകനേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. 5 മില്യൺ വരുന്ന കമ്മ്യൂണിറ്റിയായി മാറിയെന്നും തന്റെ വാട്ട്‌സ് ആപ്പ് ചാനലിലൂടെ തന്നോട് ബന്ധപ്പെട്ട എല്ലാവരോടും നന്ദിയുള്ളവനാണ് താനെന്നും നിങ്ങൾ ഓരോരുത്തരുടെയും തുടർച്ചയായ പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.
ഈ മാസം 20ന് മോദി തന്റെ വാട്ട്‌സ്ആപ്പ് ചാനലിൽ ഒരു ദിവസം കൊണ്ട് ഒരു ദശലക്ഷം വരിക്കാരെ കൈവരിച്ചിരുന്നു.

