സിനിമ കാണാൻ നമുക്കെല്ലാവർക്കും ഇഷ്ടമാണ്. ഫ്രീ ആയി ഇരിക്കുമ്പോൾ അല്ലെങ്കിൽ അവധി ദിനങ്ങളിളെല്ലാം കുടുംബവും അല്ലെങ്കിൽ ഫ്രണ്ട്സും ആയി ഒരു സിനിമക്ക് ഒക്കെ പോവാൻ പ്ലാനിടുന്നവരാണ് ഭൂരിഭാഗം പേരും. എന്നാലോ കുടുംബവും ഒത്തു ഒരു സിനിമ കാണാൻ ചെന്നാൽ പോക്കറ്റ് കീറും എന്നുള്ളതാണ് വാസ്തവം. ഓൺലൈൻ ടിക്കറ്റ് ബൂകിങ് പ്ലാറ്റ് ഫോമുകൾ ഈടാക്കുന്ന തുകകൂടി ചേർത്താൽ കുടുംബവും ഒന്നിച്ചൊരു സിനിമ എന്ന ചിന്തയൊക്കെ എട്ടായി മടക്കി പോക്കറ്റിൽ വയ്ക്കാൻ തോന്നും. സാധാരണക്കാരെ സംബന്തിച്ച് സിനിമ കാണുക എന്നത് ഒരു സാമ്പത്തിക ബാധ്യതയാണെന്ന് തന്നെ പറയാം.
എന്നാൽ അങ്ങനെ ചിന്തിക്കാൻ വരട്ടെ സിനിമ പ്രേമികൾക്കുള്ള ഒരു സന്തോഷ വാർത്തയാണ് പുറത്തു വരുന്നത്. സിനിമ കാണാൻ വെറും 99 രൂപ മുടക്കിയാൽ മതി. വർഷത്തിലൊരിക്കൽ കുറഞ്ഞ ടിക്കറ്റ് നിരക്കിൽ പ്രേക്ഷകർക്ക് തിയ്യേറ്ററുകളിൽ പ്രേവേശനം അനുവദിക്കുന്ന ഒരു ക്യാമ്പയിൻ കഴിഞ്ഞ വര്ഷം ആരംഭിച്ചിരുന്നു. മൾട്ടിപ്ലെക്സ് അസോസിയേഷൻ ഓഫ് ഇന്ത്യയാണ് ഈ ക്യാമ്പയിൻ ആരംഭിച്ചത്. ദേശിയ സിനിമ ദിനം എന്ന പേരിൽ ഈ വർഷവും ആ ഓഫർ വരുന്നുണ്ട്. ഈ ഓഫർ പ്രകാരം ഒക്ടോബര് 13 നു രാജ്യമൊട്ടാകെയുള്ള നാലായിരത്തിലേറെ സ്ക്രീനുകളിൽ 99 രൂപക്ക് സിനിമ കാണാം. മൾട്ടി പ്ലെക്സ് അസോസിയേഷന് കീഴിലുള്ള പിവിആർ, ഐനോക്സ്, സിനിപോളിസ്, മിറാഷ്, സിറ്റിപ്രൈഡ്, ഏഷ്യൻ, മുക്ത എ 2, മൂവി ടൈം, വേവ്, എം2 കെ, ഡിലൈറ്റ് തുടങ്ങിയ മൾട്ടിപ്ലെക്സ് ശൃംഖലകളിലാണ് ഈ ഓഫർ ലഭ്യമാവുക.
കോവിഡ് പ്രതിസന്ധി സിനിമ മേഖലയെയും ബാധിച്ചിരുന്നു. ഓടിടി പ്ലാറ്റ് ഫോമുകൾ തിയേറ്ററുകളെ പ്രതിസന്ധിയിലും ആക്കിയിരുന്നു. ആ ഒരു സാഹചര്യത്തിലാണ് കഴിഞ്ഞ വർഷം ചലച്ചിത്ര വ്യവസായത്തിന് ഉണർവ് പകരുക എന്ന ലക്ഷ്യത്തോടെ ദേശിയ ചലച്ചിത്ര ദിനം ആവിഷ്ക്കരിച്ചത്. എന്നാൽ കഴിഞ്ഞ വർഷത്തെ സ്ഥിതിയല്ല ഇപ്പോൾ തിയ്യേറ്റർ വ്യവസായം മികച്ച രീതിയിലാണ് മുന്നോട്ട് പോവുന്നത്. ജയിലർ, ജവാൻ, ഓ എം ജി 2, ആർ ഡി എക്സ് ഏറ്റവും പുതിയതായി മാർക്ക് ആന്റണി തുടങ്ങിയ ചിത്രങ്ങൾ തിയ്യേറ്ററിൽ തകർത്തുമുന്നേറുകയാണ്. കഴിഞ്ഞ വർഷം ഏകദേശം 65 ലക്ഷം ടിക്കറ്റുകളാണ് ഈ ഓഫർ ദിനത്തിൽ വിറ്റുപോയത്. ഈ വർഷം ആ റെക്കോഡ് തകർക്കാൻ കഴിയും എന്ന പ്രതീക്ഷയിലാണ് ഇതിന്റെ സംഘാടകർ.

