തിരുവനന്തപുരം: മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകി സർക്കാർ. ചിന്നക്കനാലിലെ അനധികൃത ഭൂമിയിടപാടിലാണ് അന്വേഷണം. ആഭ്യന്തര അഡിഷണൽ സെക്രട്ടറിയാണ് വിജിലൻസ് ഡയറക്ടർക്ക് അനുമതി നൽകിയത്. 1988ലെ അഴിമതി നിരോധന നിയമത്തിലെ 17-ാംവകുപ്പ് അനുസരിച്ചാണ് അന്വേഷണം നടത്തുന്നത്.
അതേസമയം, അന്വേഷണത്തെ മാത്യു കുഴൽനാടൻ സ്വാഗതം ചെയ്തു. പറഞ്ഞ നിലപാടിൽ മാറ്റമില്ലെന്നും ഏതൊരു അന്വേഷണത്തെയും സർവാത്മനാ സ്വാഗതം ചെയ്യുന്നുവെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. സർക്കാരിന് എത്ര വേണമെങ്കിലും അന്വേഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചിന്നക്കനാലിൽ ബിനാമി ഇടപാടിലൂടെ ആറു കോടിയോളം രൂപ വിലമതിക്കുന്ന ഭൂമിയും ആഡംബര റിസോർട്ടും സ്വന്തമാക്കിയെന്നാണ് മാത്യു കുഴൽനാടനെതിരെയുള്ള കേസ്. ചിന്നക്കനാൽ വില്ലേജിൽ 114 ഏക്കർ സ്ഥലവും കെട്ടിടവും വില്പന നടത്തിയതിലും രജിസ്റ്റർ ചെയ്തതിലും ക്രമക്കേട് നടന്നതായി പരാതി ഉയർന്നിരുന്നു,

