മാത്യു കുഴൽനാടന്റെ ചിന്നക്കനാലിലെ റിസോർട്ടിനു ലൈസൻസ് പുതുക്കി നൽക്കി. ഹോംസ്റ്റേ ലൈസൻസാണ് പുതുക്കി നൽകിയത്. ഡിസംബർ 31 വരെയാണ് പുതുക്കി നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി കേസിൽ ഗുരുതര ആരോപണങ്ങളിമായി മാത്യു കുഴൽ നാടൻ രംഗത്തുനവന്നിരുന്നു. കുഴൽനാടന്റെ ആരോപണങ്ങളെ തളക്കാൻ സിപിഎം ആയുധമാക്കിയത് ഈ റിസോർട്ടുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ ആയിരുന്നു. ആ വിവാദങ്ങൾ നിലനിൽക്കെയാണ് ഇപ്പോൾ കുഴൽ നാടന്റെ ലൈസൻസ് പുതുക്കി നൽകിയത്. ഈക്കഴിഞ്ഞ മാർച്ച് 31 ന് ലൈസൻസ് കാലാവധി കഴിഞ്ഞിരുന്നു. ഭൂപതിവ് ചട്ടപ്രകാരം വീട് വയ്ക്കാനും കൃഷിചെയ്യാനും മാത്രമാണ് ചിന്നക്കനാൽ വില്ലേജിൽ ഭൂമിവാങ്ങാൻ സാധിക്കു. എന്നാൽ തനിക്ക് കേരളത്തിൽ എവിടെയും വീടില്ലെന്ന് ചിന്നക്കനാലിലെ വില്ലേജ് ഓഫീസർക്ക് സത്യവാഗ്മൂലം നൽകി സ്ഥലം വാങ്ങിയ കുഴൽനാടൻ അവിടെ റിസോർട്ട് സ്ഥാപിക്കുകയായിരുന്നു. എന്നാൽ റിസോർട്ട് അല്ല ഗസ്റ്റ് ഹൗസാണ് എന്ന കുഴൽനാടന്റെ വാദം തെറ്റാണു എന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ആരോപിച്ചിരുന്നു. പശിചിമഘട്ടവും പ്രകൃതിയും നശിക്കുമെന്നും അവിടെ റിസോർട്ട് അനുവദിക്കരുത് എന്നും അദ്ദേഹം നിയമ സഭയിൽ ആവശ്യപ്പെട്ടിരുന്നു. ആ പശ്ചാത്തലത്തിലാണ് ഇപ്പോൾ കുഴൽനാടന് ലൈസൻസ് പുതുക്കി നൽകിയിരിക്കുന്നത്. 5 വർഷത്തേക്കാണ് ലൈസൻസ് പുതുക്കാൻ അപേക്ഷ നല്കിയിരുന്നതെങ്കിലും ഡിസംബർ 31 വരെയുള്ള കാലാവധിക്ക് മാത്രം പുതുക്കി നൽകുകയായിരുന്നു.
2023-09-16

