ഏഷ്യൻ ഗെയിംസിനുള്ള പതിനേഴംഗ ഇന്ത്യൻ ഫുട്ബോൾ ടീമിനെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രഖ്യാപിച്ചു. സീനിയർ താരം സുനിൽ ഛേത്രിയും ടീമിൽ ഉണ്ട്.
നേരത്തെ പ്രധാന താരങ്ങളെ ഉൾപ്പെടുത്തി 22 അംഗ ടീമിനെ ഫെഡറേഷൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഐഎസ്എൽ ക്ലബ്ബുകൾ താരങ്ങളെ വിട്ടുനൽകില്ലെന്ന് അറിയിച്ചതോടെയാണ് ടീമിൽ മാറ്റങ്ങൾ കൊണ്ടുവന്നത്. ഛേത്രിയുൾപ്പെടെ പ്രധാന താരങ്ങൾ ടീമിൽ ഉണ്ടാകില്ലെന്നു നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ഛേത്രിയെ ടീമിൽ ഉൾപ്പെടുത്തിയെങ്കിലും മറ്റു പ്രധാന സീനിയർ താരങ്ങൾ ഒന്നും തന്നെ ടീമിൽ ഇല്ല. ഗോൾ കീപ്പർ ഗുർപ്രീത് സിങ് സന്ധു, സന്ദേശ് ജിങ്കാൻ തുടങ്ങിയവർ ടീമിന്റെ ഭാഗമല്ല. എന്നാൽ മലയാളികളായ കെ.പി.രാഹുലും അബ്ദുൽ റബീഹും ടീമിലുണ്ട്.19 മുതലാണ് ഏഷ്യൻ ഗെയിംസ് ഫുട്ബോൾ മത്സരങ്ങൾ ആരംഭിക്കുന്നത്. മറ്റു സീനിയർ താരങ്ങളെ വിട്ടുകിട്ടാൻ ഫെഡറഷൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല ഈ സാഹചര്യം കണക്കിലെടുത്താണ് ഛേത്രിയുടെ നേതൃത്വത്തിൽ ജൂനിയർ താരങ്ങളെ ഉൾപ്പെടുത്തി പുതിയ ടീം പ്രഖ്യാപിച്ചത്.
2023-09-15

