ഫെനി ബാലകൃഷ്ണനെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശൻ. ഫെനി ബാലകൃഷ്ണൻ ഭൂലോക തട്ടിപ്പുകാരനാണെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. സോളാർ കേസുമായി ബന്ധപെട്ട് പരാതിക്കാരിക്കാരിയുടെ കത്തിൽ പേരുകൾ കൂട്ടിച്ചേർക്കാൻ താൻ ആവശ്യപ്പെട്ടു എന്നുള്ള ആരോപണം പച്ചക്കള്ളമാണ് എന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം പേരുകൾ കൂട്ടിച്ചേർക്കാൻ വെള്ളാപ്പള്ളി പറഞ്ഞു എന്ന് ഫെനി ബാലകൃഷ്ണൻ ആരോപിച്ചിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം. സോളാർ കേസ് അടഞ്ഞ അധ്യായമാണ് എന്ന് പറഞ്ഞ വെള്ളാപ്പള്ളി കെ ബി ഗണേഷ് കുമാറിന് സ്വഭാവശുദ്ധിയില്ലെന്നും ആരോപിച്ചു.
എന്നാൽ, സോളാര്‍ കേസുമായി ബന്ധപ്പെട്ട് പരാതിക്കാരി കത്തെഴുതിയിട്ടില്ലെന്നായിരുന്നു അഡ്വ. ഫെനി ബാലകൃഷ്ണൻ ഇന്നലെ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. ഗണേഷ് കുമാറിന്റെ നിർദ്ദേശ പ്രകാരം ശരണ്യ മനോജാണ് ഉമ്മൻ ചാണ്ടിയുടെയും ജോസ് കെ മാണിയുടെയും പേരെഴുതി ചേര്‍ത്ത കത്തെഴുതിയതെന്നും ഫെനി ബാലകൃഷ്ണൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഗണേഷ് കുമാറിന്റെ നിർദ്ദേശ പ്രകാരമാണ് പരാതിക്കാരി വാർത്താ സമ്മേളനം നടത്തിയതെന്നും ഫെനി ഇന്നലെ നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു.

