തിരുവനന്തപുരം: കേരളത്തിനുള്ള രണ്ടാം വന്ദേ ഭാരത് ഉടൻ എത്തും. എം കെ രാഘവൻ എംപിയാണ് ഇക്കാര്യം അറിയിച്ചത്. മംഗലാപുരം മുതൽ തിരുവനന്തപുരം വരെയാകും സർവ്വീസ് നടത്തുകയെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിലടക്കം ദക്ഷിണ റെയിൽവെയിൽ നിന്നും ഉറപ്പു ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദമാക്കി.
അതേസമയം, പുതിയ പാസഞ്ചർ ട്രെയിനുകൾക്കുള്ള നിവേദനം നൽകിയതായും രാഘവൻ വ്യക്തമാക്കി. രണ്ടാം വന്ദേഭാരത് ഗോവയിലേക്ക് കൊണ്ടുപോകുമെന്ന പ്രചാരണം നേരത്തെ ഉണ്ടായിരുന്നു. എന്നാൽ അതെല്ലാം അഭ്യൂഹം മാത്രമാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

