കൊച്ചി: എൻഫോഴ്സ്മെന്റിന്റെ ചോദ്യം ചെയ്യലിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഇഡിയുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം പറഞ്ഞുവെന്നും എല്ലാ രേഖകളും കൈമാറിയെന്നും അദ്ദേഹം വ്യക്തമാക്കി.
ഇഡി പത്ത് തവണ വിളിപ്പിച്ചാലും താൻ വരും. രാജ്യത്തെ നിയമം അനുസരിച്ചു ജീവിക്കുന്നയാളാണ് താൻ. മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ പറഞ്ഞത് വിവരക്കേടാണ്. വിവരം ഇല്ലാത്ത മുഖ്യമന്ത്രിയുടെ കീഴിൽ ജീവിക്കുന്നത് തന്നെ നാണക്കേടാണ്. മാസപ്പടി വാങ്ങിയത് എന്ത് സേവനത്തിനെന്നാണ് ചോദ്യം. ഒരു സേവനവും നൽകാതെ മാസാമാസം പണം കിട്ടിയിട്ടുണ്ടെങ്കിൽ ‘ Something Wrong’ ആണ്. ജനങ്ങളെ വിഡ്ഢിയാക്കുകയാണോയെന്നും അദ്ദേഹം ചോദിക്കുന്നു.

