തിരുവനന്തപുരം: പ്രതിപക്ഷത്തിനെതിരെ പരിഹാസവുമായി മന്ത്രി എം ബി രാജേഷ്. സോളാർ വിഷയത്തിൽ പ്രതിപക്ഷം തിങ്കളാഴ്ച്ച സഭയിൽ അവതരിപ്പിച്ച അടിയന്തര പ്രമേയം ബൂമറാങായി തിരിച്ചടിച്ചെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പറഞ്ഞിട്ടും പ്രതിപക്ഷം അന്വേഷണ ആവശ്യം ഉന്നയിക്കാൻ തയാറായില്ല. കോൺഗ്രസിലെ ഗ്രൂപ്പ് വഴക്ക് അനാവരണം ചെയ്യാൻ പ്രതിപക്ഷം അവസരം ഒരുക്കുകയായിരുന്നു. പ്രമേയം പ്രസ് ചെയ്യുന്നതിലും യുഡിഎഫിൽ അങ്കലാപ്പുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭരണപക്ഷം വേട്ടയാടുന്നുവെന്ന ആരോപണം കുഴിച്ചുമൂടി. പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പ് വ്യക്തമായി. ഗ്രൂപ്പ് വഴക്കിന്റെ പുതിയ അധ്യായം ഇന്ന് തുറന്നു. സോളാർ സംബന്ധിച്ച അടിയന്തരപ്രമേയം അവതരിപ്പിച്ചത് വിചിത്രമാണെന്നും എം ബി രാജേഷ് കൂട്ടിച്ചേർത്തു.

