ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പ്രധാന വിഷയങ്ങളിൽ ചർച്ച നടത്തിയെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ജി20 ഉച്ചകോടിക്കിടെയാണ് ഇരുവരും കൂടിക്കാഴ്ച്ച നടത്തിയത്. മനുഷ്യാവകാശം, സിവിൽ സമൂഹം, പത്രസ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങളിൽ മോദിയുമായി സംസാരിച്ചെന്ന് ബൈഡൻ അറിയിച്ചു. ജി20 ഉച്ചകോടിയുടെ സംഘാടനത്തിൽ പ്രധാനമന്ത്രി മോദിയുടെ നേതൃപാടവവും ആതിഥേയത്വവും അദ്ദേഹം ഉയർത്തിക്കാട്ടുകയും ചെയ്തു.
മനുഷ്യാവകാശങ്ങളെ ബഹുമാനിക്കേണ്ടതിന്റെ ആവശ്യകത, സിവിൽ സമൂഹത്തിനുള്ള സുപ്രധാന പങ്ക്, പത്രസ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങളിൽ മോദിയുമായി സംസാരിച്ചുവെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. വിയറ്റ്നാം സന്ദർശനത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

