ഗതാഗത നിയമലംഘനത്തിനുള്ള പിഴത്തുക കുത്തനെ കൂട്ടിയതിനു പിന്നാലെ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിലവിള്ള പ്രതിമാസ ടാര്‍ഗറ്റ് വര്‍ധിപ്പിച്ച് ഗതാഗത കമ്മിഷണറുടെ ഉത്തരവ്. വാഹനവുമായി റോഡിലിറങ്ങുന്നവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ കൂടുതൽ പിഴകൾ അടക്കേണ്ടിവരും. ഓരോ മാസവും 300 കേസെടുത്ത് പിഴയിനത്തില്‍ ഒരു ലക്ഷം രൂപ പിരിച്ചുനല്‍കിയിരുന്ന അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ഇനിമുതല്‍ 500 കേസുകളില്‍നിന്ന് നാലു ലക്ഷം രൂപ പിരിച്ച് ഖജനാവിലടക്കണം.ഒരു ഫ്ളൈയിങ് സ്‌ക്വാഡ് പ്രതിമാസം 16 ലക്ഷം രൂപ പിരിച്ചുനല്‍കണം. നിലവിലെ 75 പ്രതിമാസ കേസുകള്‍ക്കു പകരം ആര്‍.ടി.ഒ. ഓഫീസിലെ അസി. വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ഇനിമുതല്‍ രജിസ്റ്റര്‍ ചെയ്യേണ്ടത് 150 കേസുകള്‍. പിഴത്തുക 50,000 രൂപയ്ക്കു പകരം രണ്ടുലക്ഷം അടയ്ക്കണം.വാളയാര്‍ ഇന്നര്‍ ചെക്ക്‌പോസ്റ്റിലെ ഒരു അസി. വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രതിമാസം നാലുലക്ഷം രൂപ പിരിക്കണം. എം.വി.ഐമാര്‍ 100 കേസുകളാണു രജിസ്റ്റര്‍ ചെയ്യേണ്ടത്. ഒന്നര ലക്ഷമാണ് ഇവര്‍ക്കുള്ള ടാര്‍ഗറ്റ്
2023-09-11

