വിജയ് സേതുപതിയുടെ പുതിയ ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. മഹാരാജ എന്ന് പേര് നക്കിയിരിക്കുന്ന ചിത്രം വിജയ് സേതുപതിയുടെ അമ്പതാമത് ചിത്രം കൂടിയാണ്. ജവാന്‍ എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെ വലിയ പ്രശംസയാണ് നടന്‍ വിജയ് സേതുപതി ഇതിനോടകം നേടിയിരിക്കുന്നത്. നിതിലന്‍ സ്വാമിനാഥനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഒരു ബാര്‍ബര്‍ ഷോപ്പ് കസേരയില്‍ കയ്യില്‍ ചോരയുറ്റുന്ന അരിവാളുമായി ഇരിക്കുന്ന വിജയ് സേതുപതിയെയാണ് ഫസ്റ്റുലുക്കില്‍ കാണിക്കുന്നത്. ചില പൊലീസുകാര്‍ അത് നോക്കി നിൽക്കുന്നതാണ് കാണിക്കുന്നത്. ഒരു ക്രൈം ത്രില്ലര്‍ ചിത്രമായാണ് മഹാരാജ ഒരുങ്ങുന്നത് എന്നാണ് പുറത്തുവരുന്ന വിവരം.
അനുരാഗ് കാശ്യപ്, മംമ്ത മോഹന്‍ദാസ്, നട്ടി നടരാജ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കൊരങ്ങു ബൊമ്മെ എന്ന പ്രശംസ നേടിയ ചിത്രത്തിന്റെ സംവിധായകനാണ് ഇദ്ദേഹം. അഞ്ജനേഷ് ലോക്‌നാഥ് ആണ് ചിത്രത്തിന്റെ സംഗീതം. ദിനേഷ് പുരുഷോത്തമനാണ് ഛായഗ്രഹണം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ നിന്നും ലഭിക്കുന്ന സൂചനപോലെ തന്നെ ചിത്രം ഒഎസ് ക്രൈം ത്രില്ലർ ആയിരിക്കും എന്നാണ് സൂചന.

