ഇന്ത്യയിലെ വിവിധ നഗരങ്ങളിലേയ്ക്ക് കുറഞ്ഞ നിരക്കിൽ വിമാന സർവീസ്; നിരക്ക് അറിയാം

റിയാദ്: ഇന്ത്യയിലെ വിവിധ നഗരങ്ങളിലേയ്ക്ക് കുറഞ്ഞ നിരക്കിൽ വിമാന സർവീസ് സാധ്യമാക്കി ജസീറ എയർവേയ്‌സ്. വിമാന ടിക്കറ്റ് നിരക്കുകളിൽ വലിയ ഓഫറാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. ന്യൂഡൽഹി, മുംബൈ, ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ, കൊച്ചി തുടങ്ങിയ നഗരങ്ങളിലേക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭിക്കും. മൂന്ന് ദിവസത്തിനുള്ളിൽ ടിക്കറ്റ് എടുക്കുന്നവർക്ക് ഇളവ് ലഭിക്കുമെന്ന് കമ്പനി അറിയിച്ചു.

ജിദ്ദയിൽ നിന്നും മുംബൈയിലേക്ക് 199 റിയാലാണ് ടിക്കറ്റ് നിരക്ക്. കൊച്ചിയിലേക്ക് 349 റിയാലും ബംഗളൂരുവിലേക്ക് 299 റിയാലും ഹൈദരാബാദിലേക്ക് 249 റിയാലുമാണ് ടിക്കറ്റ് നിരക്ക്. അതേസമയം, റിയാദിൽ നിന്നും ചെന്നൈയിലേക്ക് 299 റിയാലും ഹൈദരാബാദിലേക്ക് 229 റിയാലും മുംബൈയിലേക്ക് 169 റിയാലും ന്യൂഡൽഹിയിലേക്ക് 169 റിയാലും ബംഗളൂരുവിലേക്ക് 299 റിയാലും കൊച്ചിയിലേക്ക് 349 റിയാലുമാണ് ടിക്കറ്റ് നിരക്കെന്ന് കമ്പനി വ്യക്തമാക്കി.

ദമ്മാമിൽ നിന്നും ചെന്നൈയിലേക്ക് 299 റിയാലും കൊച്ചിയിലേക്ക് 299 റിയാലും ഹൈദരാബാദിലേക്ക് 299 റിയാലുമാണ് ടിക്കറ്റ് നിരക്ക്. മദീനയിൽ നിന്നും മുംബൈയിലേക്ക് 229 റിയാലും ന്യൂഡൽഹിയിലേക്ക് 229 റിയാലും, കൊച്ചിയിലേക്ക് 299 റിയാലും ബംഗളൂരുവിലേക്ക് 299 റിയാലും ചെന്നൈയിലേക്ക് 299 റിയാലും ഹൈദരാബാദിലേക്ക് 299 റിയാലുമാണ് നിരക്ക്.

ഖസീമിൽ നിന്നും മുംബൈയിലേക്ക് 249 റിയാലും കൊച്ചിയിലേക്ക് 299 റിയാലും ഹൈദരാബാദിലേക്ക് 299 റിയാലുമാണ് നിരക്കെന്നും കമ്പനി വിശദമാക്കി.

അബഹയിൽ നിന്നുള്ള മുംബൈയിലേക്ക് 249 റിയാലാണ് ടിക്കറ്റ് നിരക്ക്. ഹായിലിൽ നിന്നുള്ള ടിക്കറ്റ് നിരക്ക് കൊച്ചിയിലേക്ക് 329 റിയാലാണ് നിരക്ക്. ഡൽഹിയിലേക്ക് 299 റിയാലും ഹൈദരാബാദിലേക്ക് 299 റിയാലും മുംബൈയിലേക്ക് 399 റിയാലുമായിരിക്കും നിരക്ക്.