സര്‍ക്കാരിനെതിരായ കേരള സമൂഹത്തിന്റെ പൊതുവികാരം ഉൾക്കൊണ്ടതാകും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് പ്രതിപക്ഷ നേതാവ് പരാമർശം നടത്തിയിട്ടുള്ളത്. ജീവിച്ചിരുന്നപ്പോൾ ഉമ്മൻചാണ്ടിയെ വേട്ടയാടിയവർ അദ്ദേഹത്തിന്റെ മരണശേഷവും അദ്ദേഹത്തെയും കുടുംബത്തെയും വെറുതെ വിട്ടില്ല എന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഉമ്മന്‍ ചാണ്ടിയുടെ മക്കളെ പോലും മനസാക്ഷിയില്ലാതെ അധിക്ഷേപിച്ചു. സി.പി.എം നേതൃത്വത്തിന്റെ അറിവോടെയായിരുന്നു ഇതെല്ലാം. ഇനിയെങ്കിലും ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തോട് മാപ്പ് ചോദിക്കാന്‍ സി.പി.എം തയാറുണ്ടോ? എന്നും അദ്ദേഹം ഫേസ്ബുക് കുറിപ്പിലൂടെ ചോദിച്ചു. വികസനം ചര്‍ച്ച ചെയ്യുമെന്ന് പറഞ്ഞവര്‍ വ്യക്തിഹത്യയാണ് നടത്തിയത് എന്നാരോപിച്ച അദ്ദേഹം യു.ഡി.എഫ് ഗൗരവമായ രാഷ്ട്രീയമാണ് പുതുപ്പള്ളിയില്‍ പറഞ്ഞതെന്നും കൂട്ടിച്ചേർത്തു. മാസപ്പടി അടക്കമുള്ള ആറ് അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചു. മുഖ്യമന്ത്രിയോട് ഏഴ് ചോദ്യങ്ങള്‍ക്ക് മറുപടി ചോദിച്ചു. മഹാമൗനത്തിന്റെ മാളത്തില്‍ ഭീരുവിനെ പോലെ ഒളിക്കുകയായിരുന്നു മുഖ്യമന്ത്രിയെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.
വോട്ട് ചെയ്യുന്നത് പുതുപ്പള്ളിയാണ്. സര്‍ക്കാരിനെതിരായ കേരള സമൂഹത്തിന്റെ പൊതുവികാരം കൂടി ഉള്‍ക്കൊണ്ടുള്ളതാകും പുതുപ്പള്ളിക്കാരുടെ വിധിയെഴുത്ത്. രാഷ്ട്രീയ പരിഗണനകള്‍ക്കും ജാതി മത ചിന്തകള്‍ക്കും അതീതമായി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ അനുകൂലമായ വലിയൊരു പ്രതികരണം ജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുമെന്ന പൂര്‍ണമായ വിശ്വാസമുണ്ട്. എല്ലാവിഭാഗം ജനങ്ങള്‍ക്കിടയില്‍ നിന്നും വന്‍ പിന്തുണയാണ് ലഭിച്ചത്. യു.ഡി.എഫ്. ഒരു ടീമായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നു. സ്വപ്നതുല്യമായ ഒരു വിജയലക്ഷ്യം ഞങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
53 വര്‍ഷം പുതുപ്പള്ളിയെ പ്രതിനിധാനം ചെയ്ത ഉമ്മന്‍ ചാണ്ടി ഒരു വികാരമാണ്. മലയാളികളുടെ മനസില്‍ അദ്ദേഹം ഒരു വിങ്ങലായി ഇന്നും നില്ക്കുന്നു. എതിരാളികള്‍ വിചാരിച്ചാല്‍ അത് മായ്ച്ച് കളയാന്‍ കഴിയില്ല. ഉമ്മന്‍ ചാണ്ടിയോട് ജനങ്ങള്‍ക്കുള്ള സ്നേഹവും അടുപ്പവും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. അതോടൊപ്പം സര്‍ക്കാരിനെതിരായ കടുത്ത ജനവികാരം കൂടി ചേരുന്നതാകും പുതുപ്പള്ളിയുടെ വിധിയെഴുത്ത് എന്നും തന്റെ ഫേസ്ബുക് കുറിപ്പിലൂടെ അദ്ദേഹം പറഞ്ഞു.

