ന്യൂഡൽഹി: ചൈനീസ് പ്രസിഡൻറ് ഷി ജിൻ പിങ് ഇന്ത്യയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന് സ്ഥിരീകരണം. പ്രധാനമന്ത്രി ലി ചിയാങാകും ചൈനീസ് പ്രസിഡന്റിന് പകരം പങ്കെടുക്കുന്നത്.
സെപ്റ്റംബർ 9, 10 തീയതികളിൽ ന്യൂഡൽഹിയിലാണ് ജി20 ഉച്ചകോടി നടക്കുന്നത്. റഷ്യൻ പ്രസിഡന്റ് വ്ളാടിമർ പുടിൻ ജി 20 ഉച്ചകോടിയ്ക്ക് എത്തില്ലെന്ന് മുൻകൂട്ടി അറിയിച്ചിരുന്നു.
ജി20 നേതാക്കളുടെ ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പങ്കെടുക്കില്ലെന്ന് റഷ്യൻ പ്രസിഡന്റിന്റെ പ്രസ് സെക്രട്ടറി ദിമിത്രി പെസ്കോവാണ് അറിയിച്ചത്. 2022 ഫെബ്രുവരിയിൽ യുക്രൈൻ പ്രതിസന്ധി ആരംഭിച്ചതിന് ശേഷം അടുത്തിടെ നടന്ന മറ്റ് അന്താരാഷ്ട്ര ഉച്ചകോടികളിലൊന്നും പുടിൻ പങ്കെടുത്തിരുത്തിരുന്നില്ല. നേരത്തെ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ നടന്ന 15-ാമത് ബ്രിക്സ് ഉച്ചകോടിയിലും അദ്ദേഹം നേരിട്ടു പങ്കെടുത്തിരുന്നില്ല.

