അസാധുവായ വിവാഹത്തിൽ മാതാപിതാക്കളുടെ സ്വത്തിന് മക്കൾക്ക് അവകാശമുള്ളതായി സുപ്രീം കോടതി

supreme court

അസാധുവായ വിവാഹങ്ങളിൽ നിന്ന് ജനിക്കുന്ന കുട്ടികൾ നിയമാനുസൃതമാണെന്നും ഹിന്ദു പിന്തുടർച്ചാവകാശ നിയമപ്രകാരം മാതാപിതാക്കളുടെ സ്വത്തിൽ അവകാശം നേടാമെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു.

ഹിന്ദു നിയമപ്രകാരം അസാധുവായ വിവാഹത്തിൽ സ്ത്രീക്കും പുരുഷനും ഭാര്യാഭർത്താക്കൻ എന്ന പദവിയില്ല. എന്നിരുന്നാലും, വോയ്‌ഡബിൾ വിവാഹത്തിൽ അവർക്ക് ഭാര്യാഭർത്താക്കന്മാരുടെ പദവിയുണ്ട്.

അസാധുവായ വിവാഹത്തിൽ, വിവാഹം റദ്ദാക്കുന്നതിന് അസാധുവാക്കൽ ഉത്തരവിന്റെ ആവശ്യമില്ല. അതേസമയം, വോയ്‌ഡബിൾ വിവാഹത്തിൽ അസാധുവാക്കൽ ഉത്തരവിന്റെ ആവശ്യമുണ്ട്. ഹിന്ദു നിയമങ്ങൾ പ്രകാരം അവിവാഹിതരായ മക്കൾക്ക് മാതാപിതാക്കളുടെ പൂർവിക സ്വത്തിൽ ഓഹരി ലഭിക്കുമോ എന്ന നിയമപ്രശ്നവുമായി ബന്ധപ്പെട്ട 2011ലെ ഹർജിയിലാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതിയിലെ മൂന്നംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

പെൺമക്കൾക്കും ഇതേ രീതിയിൽ തുല്യ അവകാശങ്ങൾ അനുവദിച്ചിരിക്കുന്നതായും സുപ്രീം കോടതി വിധിയിൽ പറയുന്നു.
ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 16 (3) പ്രകാരം അത്തരം കുട്ടികളുടെ വിഹിതം അവരുടെ മാതാപിതാക്കളുടെ സ്വയം സമ്പാദിച്ച സ്വത്ത് മാത്രമാണോ എന്ന ചോദ്യം സുപ്രീം കോടതി ചോദിച്ചിരുന്നു. തുടർന്ന് 2011 മാർച്ച് 31 ന് സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് വിശാല ബെഞ്ചിന് വിടുകയായിരുന്നു.

അത്തരമൊരു ബന്ധത്തിൽ ഒരു കുട്ടിയുടെ ജനനം മാതാപിതാക്കളുടെ ബന്ധത്തിൽ നിന്ന് സ്വതന്ത്രമായി കാണേണ്ടതുണ്ട്. അത്തരമൊരു ബന്ധത്തിൽ ജനിക്കുന്ന ഒരു കുട്ടി നിരപരാധിയാണ്, സാധുവായ വിവാഹത്തിൽ ജനിച്ച മറ്റ് കുട്ടികൾക്ക് നൽകുന്ന എല്ലാ അവകാശങ്ങൾക്കും അർഹതയുണ്ട്. ഇതാണ് സെക്ഷൻ 16(3) ലെ ഭേദഗതിയുടെ കാതൽ,” ജസ്റ്റിസ് (റിട്ടയേർഡ്) ജി എസ് സിംഗ്വി, എ കെ ഗാംഗുലി എന്നിവരുടെ ബെഞ്ച് 2011 ലെ വിധിന്യായത്തിൽ പറഞ്ഞിരുന്നു.

1955-ലെ ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 16(3) പ്രകാരം, അസാധുവായി കണക്കാക്കപ്പെടുന്ന വിവാഹങ്ങളിൽ നിന്ന് ജനിക്കുന്ന കുട്ടികൾക്ക് നിയമസാധുത നൽകും. എന്നിരുന്നാലും, സെക്ഷൻ 16(3) ഈ കുട്ടികൾക്ക് അവരുടെ മാതാപിതാക്കളുടെ സ്വത്തുക്കൾക്ക് അവകാശികളായിരിക്കുമെന്ന് വ്യക്തമായി വ്യവസ്ഥ ചെയ്യുന്നുതായും കോടതി നിരീക്ഷിച്ചു.