ന്യൂഡൽഹി: ചൈനീസ് ചാരക്കപ്പൽ വീണ്ടും ശ്രീലങ്കയുടെ തുറമുഖങ്ങളിലേയ്ക്ക് എത്തുമെന്ന് റിപ്പോർട്ട്. ഒക്ടോബർ 26ന് ഷി യാങ് 6 എന്ന ചാരക്കപ്പൽ കൊളംബോ തീരത്തെത്തുമെന്നാണ് റിപ്പോർട്ട്. നവംബർ പത്ത് വരെ ലങ്കൻ തുറമുഖങ്ങളിൽ കപ്പൽ തുടരുമെന്നാണ് പുറത്തു വരുന്ന വിവരം. ഗവേഷണ ഉദ്ദേശ്യത്തോടെയാണ് കപ്പലിന്റെ വരവെന്നാണ് ചൈന നൽകുന്ന വിശദീകരണം.
അതേസമയം, ഗവേഷണ ഉദ്ദേശ്യമെന്ന പേരിൽ ചാരക്കപ്പലുകളെ തുടർച്ചയായി ലങ്കയിലേയ്ക്കയക്കുന്നത് ഇന്ത്യ ജാഗ്രതയോടെയാണ് നോക്കിക്കാണുന്നത്. അന്താരാഷ്ട്ര തലത്തിൽ കൂടുതൽ സമുദ്രഭാഗത്തിന്റെ നിയന്ത്രണം നേടാൻ ശ്രീലങ്കയുടെ നീക്കം നടത്തുന്നത്. ഇതിനിടെയാണ് ശ്രീലങ്കയിലേക്ക് ചൈനീസ് ചാരക്കപ്പൽ എത്തുന്നത്. സമുദ്രാന്തർഭാഗത്തെ വിവരങ്ങൾ ഉൾപ്പെടെ ശേഖരിക്കാൻ ശ്രീലങ്കയ്ക്ക് ചാരക്കപ്പൽ സഹായകമാകുമെന്നാണ് റിപ്പോർട്ടുകൾ.
ശ്രീലങ്കൻ കടലിടുക്കും ഇന്ത്യയുമായുള്ള കുറഞ്ഞ ദൂരവും ചൈനീസ് ചാരക്കപ്പലുകളുടെ ശേഷിയുമാണ് ഇന്ത്യയ്ക്ക് ആശങ്ക സൃഷ്ടിക്കുന്നത്.

