ചന്ദ്ര വിസ്മയങ്ങൾ എന്നും അതിമനോഹരമാണ്. ഇന്ന് ആകാശത്ത് ഓഗസ്റ്റ് മാസത്തിലെ രണ്ടാമത്തെ ബ്ലൂ മൂൺ വിരിയുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ആഗസ്റ്റ് ഒന്നിന് ആയിരുന്നു ആദ്യത്തെ ബ്യൂമൂൺ ദൃശ്യമായത്. സാധാരണയായി വർഷത്തിൽ 2 തവണ എങ്കിലും ബ്ലൂ മൂൺ പ്രതിഭാസം ഉണ്ടാകാറുണ്ട്. എന്നാൽ ഇന്നത്തേതിന് പ്രത്യേകതയേറെയാണ്.
ഇനി 9 വർഷങ്ങൾക്കുശേഷമേ ഇത്തരം പ്രതിഭാസം കാണുവാൻ സാധിക്കുകയുള്ളൂവെന്നതാണ് ആ പ്രത്യേകത. ചന്ദ്രന്റെ പൂർണ്ണരൂപം ഭൂമിയോട് ഏറ്റവും അടുത്തുള്ള ഭ്രമണപഥത്തിൽ എത്തുമ്പോഴാണ് സൂപ്പർ മൂൺ പ്രതിഭാസം ഉണ്ടാകുന്നത്. 2009 ഡിസംബറിലാണ് ഈ പ്രതിഭാസം അവസാനമായി സംഭവിച്ചത്. 2032 ലാണ് ഇനി ഈ കാഴ്ച കാണാൻ സാധിക്കുന്നത്.

