ഭോപ്പാൽ: മദ്ധ്യപ്രദേശിൽ മന്ത്രിസഭ പുതുക്കി ബിജെപി സർക്കാർ. നിയമസഭ തിരഞ്ഞെടുപ്പ് നടക്കാൻ മൂന്ന് മാസം മാത്രമുളളപ്പോഴാണ് മന്ത്രിസഭാ വിപുലികരണം നടന്നത്. മൂന്ന് പേരെ കൂടി പുതുതായി മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മദ്ധ്യപ്രദേശ് ഗവർണർ മംഗു ഭായ് പട്ടേൽ പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
രാഹുൽ ലോധി.ഗൗരിശങ്കർ ബൈസൻ,രാജേന്ദ്ര ശുക്ല തുടങ്ങിയവരാണ് മന്ത്രിസഭയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഗൗരിശങ്കർ ബൈസൻ മഹാകൗശൽ മേഖലയിലും രാജേന്ദ്ര ശുക്ല വിന്ധ്യാ മേഖലയിലെയും പ്രമുഖ നേതാക്കളാണ്.
സംസ്ഥാനത്ത് 45 ശതമാനത്തോളം ഒബിസി വിഭാഗത്തിലുളളവരെ ഉൾപ്പെടുത്തുക എന്നതാണ് ബിജെപി മന്ത്രിസഭാ പരിഷ്‌ക്കരണത്തിലൂടെ ലക്ഷ്യമിടുന്നത്.

