തിരുവനന്തപുരം: റെഡ് സിഗ്നൽ മറികടക്കുന്നവർക്കും ഡ്രൈവിംഗ് ലൈസൻസ് നഷ്ടമാകും. ഉദ്യോഗസ്ഥർ നേരിട്ട് പിടികൂടുന്ന നിയമലംഘനങ്ങളിൽ കർശന നടപടി സ്വീകരിക്കണമെന്നാണ് എൻഫോഴ്സ്മെന്റ് ആർടിഒമാർക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം. 2017-ലെ ചട്ടപ്രകാരമാണ് നടപടി സ്വീകരിക്കുക.
മറ്റു യാത്രക്കാരെ അപകടപ്പെടുത്തുന്നവിധത്തിൽ അലക്ഷ്യവും അശ്രദ്ധവുമായി വാഹനം ഓടിക്കുന്നതായി പരിഗണിച്ചുകൊണ്ടാണ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ക്യാമറ പിടികൂടുന്ന കേസുകൾ കോടതിയ്ക്ക് കൈമാറും. ഇവയിലും ലൈസൻസ് സസ്പെൻഡ് ചെയ്യൽ ഉൾപ്പെടെയുള്ള കടുത്ത നടപടികൾ ഉണ്ടാകും.
നേരത്തെ ഡ്രൈവിങ്ങിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗം, മദ്യപിച്ചുള്ള ഡ്രൈവിങ്, അതിവേഗം, അലക്ഷ്യമായ ഡ്രൈവിങ്, വാഹനങ്ങൾ ഉപയോഗിച്ചുള്ള അഭ്യാസപ്രകടനങ്ങൾ എന്നിവയ്ക്കാണ് ലൈസൻസ് സസ്പെൻഡ് ചെയ്തിരുന്നത്.

