നടൻ പ്രഭാസ് സിനിമയിൽ നിന്ന് ഇടവേള എടുക്കുന്നതായി റിപ്പോർട്ടുകൾ. കാൽമുട്ടിന്റെ സർജറിക്ക് വേണ്ടിയാണ് നടൻ കുറച്ചു കാലത്തേക്ക് സിനിമയിൽ നിന്നും വിട്ട് നിൽക്കുന്നത്. ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്ന് പെട്ടെന്നാണ് സർജറി തീരുമാനിച്ചതെന്ന് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നടന്റെ സർജറി വിവരം പുറത്തുവന്നതോടെ പ്രഭാസിന് വേഗം സുഖം പ്രാപിക്കാൻ കഴിയട്ടെ എന്നാണ് ആരാധകർ പ്രതികരിക്കുന്നത്.
അതേസമയം നിരവധി ബിഗ് ബജറ്റ് ചിത്രങ്ങൾ നടന് ചെയ്യേണ്ടതായുള്ളതിനാൽ അധികം കാലം സിനിമയിൽ നിന്ന് വിട്ടുനിൽക്കാനും കഴിയില്ല. കൽക്കി 2898ആണ് പ്രഭാസിന്റെ പ്രദർശനത്തിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. കൽക്കിയിൽ നടനൊപ്പം കമൽഹാസൻ, അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, ദിഷാ പഠാനി, പശുപതി തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്നുണ്ട്. 600 കോടി ബജറ്റിലുള്ള ചിത്രം സംവിധാനം ചെയ്യുന്നത് നാഗ് അശ്വിനാണ്.

