തിരുവനന്തപുരം : പുതുപ്പള്ളിയിൽ നടക്കുന്നത് മാസപ്പടിക്കാരുടെ സമ്മേളനമാണെന്ന് വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഭരണപക്ഷവും പ്രതിപക്ഷവും അഴിമതി നടത്തുന്നതിൽ ഒരുപോലെ മുൻപന്തിയിൽ ആണെന്ന് സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
കേരളത്തിൽ വികസനമില്ലാത്ത മണ്ഡലമാണ് പുതുപ്പള്ളിയെന്നും ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും എതിരെയുള്ള പ്രചരണമാണ് ബിജെപി പുതുപ്പള്ളിയിൽ നടത്താൻ പോകുന്നതെന്നും സുരേന്ദ്രൻ വ്യക്തമാക്കി. സംസ്ഥാന ഏജൻസികളൊന്നും മുഖ്യമന്ത്രിയുടെ മകൾക്കെതിരെ അന്വേഷണം നടത്താൻ കൂട്ടാക്കാത്തതിനാൽ ബിജെപി കേന്ദ്ര അന്വേഷണ ഏജൻസികളെ സമീപിക്കുമെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

