മലപ്പുറം : മലപ്പുറത്ത് പോപ്പുലർ ഫ്രണ്ടിൽ പ്രവർത്തിച്ചിരുന്ന നാല് പേരുടെ വീടുകളിൽ വീണ്ടും റെയ്ഡ് നടത്തി എൻ ഐ എ. ഇന്ന് മലപ്പുറം വേങ്ങര, തിരൂർ, താനൂർ, രാങ്ങാട്ടൂർ എന്നിവിടങ്ങളിലാണ് എൻ ഐ എ യുടെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്. നാലിടത്തും ഒരേ സമയത്ത് ആരംഭിച്ച പരിശോധന സാമ്പത്തിക ഇടപാടുകൾ കണ്ടെത്താനാണെന്നാണ് സൂചന. ആഴ്ചകൾക്ക് മുമ്പായിരുന്നു പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ താവളമായ ഗ്രീൻ വാലി എൻഐഎ കണ്ടുകെട്ടിയത്.
ഇതിന്റെ തുടർനടപടികളുടെ ഭാഗമായാണ് ഇന്ന് പുലർച്ചെ റെയ്ഡ് നടത്തിയത്. ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന റെയ്ഡ് ലോക്കൽ പോലീസിനെ പോലും അറിയിക്കാതെ രഹസ്യമായിട്ടാണ് നടത്തിയത്. ഇക്കഴിഞ്ഞ മേയിൽ നിലമ്പൂർ, കൊണ്ടോട്ടി എന്നിവിടങ്ങളിലുള്ള പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിൽ പരിശോധന നടത്തിയതിൽ എൻ ഐ എ രേഖകൾ പിടിച്ചെടുത്തിരുന്നു.

