ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ പദയാത്രയുടെ രണ്ടാം ഘട്ടം നടത്തും. ഗുജറാത്ത് മുതൽ മേഘാലയ വരെയാണ് യാത്ര നടത്തുക. മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെ യാണ് ഇക്കാര്യം അറിയിച്ചത്.
യാത്ര ഗുജറാത്തിൽ നിന്നാണ് ആരംഭിക്കുന്നത്. മേഘാലയയിലാണ് യാത്ര അവസാനിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, യാത്രയുടെ തീയതിയോ യാത്ര കടന്നുപോകുന്ന സ്ഥലങ്ങളോ പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ വർഷം സെപ്തംബർ 7ന് കന്യാകുമാരിയിൽ ആരംഭിച്ച ഭാരത് ജോഡോ യാത്രയുടെ ആദ്യഘട്ടം ജനുവരി 30ന് കശ്മീരിലെ ശ്രീനഗറിലാണ് അവസാനിച്ചത്.
12 സംസ്ഥാനങ്ങളിലൂടെയും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളിലൂടെയുമാണ് യാത്ര കടന്നു പോയത്.

