തിരുവനന്തപുരം: ജാഗ്രതയോടെ മാത്രമേ പരാമർശങ്ങൾ നടത്താവൂവെന്ന് മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. പറയുന്ന കാര്യങ്ങൾ ദുർവ്യാഖ്യാനം ചെയ്യപ്പെടാൻ സാധ്യതയുള്ള കാലമാണ്. അക്കാര്യത്തിൽ ജാഗ്രതയുണ്ടാകണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എൽഡിഎഫ് പാർലമെൻററി പാർട്ടിയോഗത്തിലാണ് മുഖ്യമന്ത്രി ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.
വിശ്വാസികൾ ധാരാളമുള്ള സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. എല്ലാ വിശ്വാസങ്ങളെയും ഇടതുപക്ഷം ബഹുമാനിക്കുന്നു. വിശ്വാസികൾ നിരവധി പേർ നമുക്കൊപ്പം തന്നെയുണ്ടെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു. മിത്ത് വിവാദത്തിന്റെ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

