കൂടുതൽ സുഗമമാവാനൊരുങ്ങി ചാറ്റ് ജി പി ടി. ഇതിന്റെ ഭാഗമായി ഭീമമായ മാറ്റങ്ങൾ കൊണ്ട് വരാനൊരുങ്ങുകയാണ് ഓപ്പൺ എ ഐ എന്ന് വാർത്തകൾ പുറത്തു വരുന്നുണ്ട്. എൻവിഡിയ ഗ്രാഫിക് പ്രൊസസ്സിംഗ് യൂണിറ്റുകൾ ഒരു കോടിയോളം ഉപയോഗിച്ചാണ് കമ്പനി ചാറ്റ് ജി പി ടിയെ മാറ്റാനൊരുങ്ങുന്നത്. ഓപ്പൺ എ ഐയുടെ ഡെവലപ്പർ റിലേഷൻസ് കൈ കാര്യം ചെയ്യുന്ന ലോഗൻ കിൽപാട്രിക് ചാറ്റ് ജി പി ടിയിൽ പുതിയമാറ്റങ്ങൾ വരുന്ന വിവരം സ്ഥിരീകരിച്ചിട്ടുണ്ട്.
എക്സാംപിൾ പ്രോംട്, സജസ്റ്റഡ് റിപ്ലൈ, ഡീഫോൾഡ് എ ഐ മോഡലായുള്ള ജി പി ടി 4, കോഡ് ഇന്റെർപ്രെറ്റർ ബീറ്റ ഉപയോഗിക്കുന്നവർക്ക് ഒന്നിലധികം ഫയലുകൾ സൗകര്യപ്രദമായി അപ്ലോഡ് ചെയ്യാൻ അവസരം,കുറെ സമയം ലോഗിൻ ആയി തുടരുന്ന സൗകര്യം, കീബോര്‍ഡ് ഷോർട്ട് കട്ടുകൾ എന്നിവയാകും പ്രധാന മാറ്റങ്ങളെന്ന് ലോഗൻ തന്റെ ട്വിറ്റെർ പോസ്റ്റിലൂടെ പറഞ്ഞു.

