അള്ളാഹു മിത്താണെന്ന് പറയാൻ ചുണയുണ്ടോയെന്ന് ഷംസീറിനെ വെല്ലു വിളിച്ച് സുരേന്ദ്രൻ

കോഴിക്കോട് : മുസ്ലിം സമുദായത്തെപ്പറ്റി പറഞ്ഞാൽ കയ്യും കാലും വെട്ടുമെന്നും സ്വന്തം സമുദായത്തെ പറ്റി പറയാൻ ചുണയുണ്ടോയെന്നും ഷംസീറിനോട് ചോദിച്ച് സുരേന്ദ്രൻ. ഷംസീറും മുഹമ്മദ് റിയാസും ചാവേറുകളാണെന്നും ഇവരെ വച്ച് സി പി ഐ എം മത ധ്രുവീകരണത്തിന് ശ്രെമിക്കുകയാണെന്നും സുരേന്ദ്രൻ ആരോപണം നടത്തി.

ഹിന്ദുക്കളുടെ മേലെ കുതിര കയറുന്നത് ശരിയല്ലെന്നും എ കെ ബാലൻ പ്രശ്നം വഷളാക്കാൻ ശ്രെമിക്കുകയാണെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. കുഞ്ഞാലികുട്ടിയെയും ലീഗിനെയും പേടിച്ചാണ് വി ഡി സതീശനും സുധാകരനും വായ തുറക്കാത്തതെന്ന വിമർശനവും സുരേന്ദ്രൻ നടത്തി. സ്പീക്കർ മാപ്പ് പറയണമെന്നും എൽ ഡി എഫിലെ ഗണേഷ് കുമാറിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്നുംഅദ്ദേഹം വ്യക്തമാക്കി.

പോപ്പുലർ ഫ്രണ്ട് ഓഫീസിൽ അടച്ചു പൂട്ടാൻ പൊലീസിന് താല്പര്യമില്ലായിരുന്നെന്നും ഒടുവിൽ പോലീസ് സഹായത്തോടെ അവർ പ്രവർത്തിക്കുന്നുവെന്ന് ഇന്റലിജെൻസ് റിപ്പോർട്ട് വന്നതോടെ എൻ ഐ എ ഗ്രീൻ വാലി അടച്ചു പൂട്ടിയെന്നും പറഞ്ഞാണ് ബി ജെ പി സംസ്ഥാന അധ്യക്ഷൻ വാക്കുകൾ അവസാനിപ്പിച്ചത്.