മുംബൈ: ലോകമാന്യ തിലക് ദേശീയ പുരസ്‌കാരം, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. സ്വാതന്ത്ര്യ സമര സേനാനി ബാല ഗംഗാധർ തിലകിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പുരസ്‌കാരമാണിത്. തിലകിന്റെ 103-ാം ചരമവാർഷിക ദിനത്തിൽ മഹാരാഷ്ട്രയിലെ പുണെയിൽ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രിയ്ക്ക് പുരസ്‌കാരം നൽകിയത്. എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവർ ചടങ്ങിൽ പങ്കെടുത്തു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാർ തുടങ്ങിയവരും ചടങ്ങിൽ ഉണ്ടായിരുന്നു. പുരസ്‌കാരം സ്വീകരിക്കാൻ കഴിഞ്ഞത് അഭിമാനകരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ ലോകമാന്യ തിലകിന്റെ സംഭാവന കുറച്ചു സംഭവങ്ങളും വാക്കുകളും കൊണ്ട് ചുരുക്കാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തെ 140 കോടി ജനങ്ങൾക്ക് സമർപ്പിക്കുന്നുണ്ടെന്നും പുരസ്‌കാരത്തുക നമാമി ഗംഗെ പദ്ധതിക്ക് സംഭാവന ചെയ്തതായും അദ്ദേഹം അറിയിച്ചു.

