മണിപ്പൂർ ബലാത്സംഗ കേസ്; ഇരകളുടെ മൊഴി എടുക്കുന്നത് നിർത്തിവെക്കാൻ സിബിഐയോട് ആവശ്യപ്പെട്ട് സുപ്രീംകോടതി

ന്യൂഡൽഹി: മണിപ്പൂർ ബലാത്സംഗ കേസിൽ ഇരകളുടെ മൊഴി എടുക്കുന്നത് നിർത്തിവെക്കാൻ സിബിഐയോട് ആവശ്യപ്പെട്ട് സുപ്രീംകോടതി. ഈ കേസുമായി ബന്ധപ്പെട്ട ഹർജി ഇന്ന് ഉച്ചയ്ക്ക് ശേഷം സുപ്രീംകോടതി വീണ്ടും പരിഗണനക്ക് എടുക്കുന്നുണ്ട്. രണ്ടു മണിവരെ കാത്ത് നിൽക്കണമെന്ന് സിബിഐ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് സോളിസിറ്റർ ജനറലിനോട് നിർദ്ദേശിച്ചു.

സിബിഐ അന്വേഷണത്തെ എതിർത്ത് പീഡനത്തിനിരയായ സ്ത്രീകൾ ഹർജി നൽകിയിട്ടുണ്ട്. ഈ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കഴിഞ്ഞ ദിവസം ഈ ഹർജി കഴിഞ്ഞ ദിവസം കോടതി പരിഗണിച്ചിരുന്നു. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്ന സൂചന ഈ ഹർജി പരിഗണിക്കവെ കോടതി നൽകിയിരുന്നു.