ന്യൂ ഡൽഹി : അയർലണ്ടിനെതിരായ ട്വന്റി -20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം താരങ്ങളെ പ്രഖ്യാപിച്ചു. പരിക്ക് മൂലം മാറി നിന്ന ബുമ്ര 11 മാസത്തെ ഇടവേളക്ക് ശേഷമാണ് ടീമിലേക്ക് തിരിച്ചെത്തുന്നത്. താരം പരിക്ക് മാറി തുടങ്ങിയപ്പോൾ മുതൽ ഫിറ്റ്നസ് ടെസ്റ്റ് പാസ്സായി മുംബൈയിൽ പരിശീലനം ആരംഭിച്ചിരുന്നു. മലയാളി താരം സഞ്ജു സാംസണും പുതുമുഖ താരം ജിതേഷ് ശർമയും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്. പുതിയ താരമായ റിങ്കു സിങ്ങും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്.
3 മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യത്തെ മത്സരം ഓഗസ്റ്റ് 18 നാണ്. ജസ് പ്രീത് ബുമ്ര ക്യാപ്റ്റനും ഋതു രാജ് ഗെയ് ക്വാദ് വൈസ് ക്യാപ്റ്റനും സഞ്ജു സാംസണും ജിതേഷ് ശർമയും വിക്കറ്റ് കീപ്പറുമായുള്ള ടീമിൽ യശസ്വി ജെയ്സ്വാൾ, തിലക് വർമ്മ, റിങ്കു സിംഗ്, ശിവം ദുബെ, വാഷിങ്ടൺ സുന്ദർ,ഷഹബാസ് അഹമ്മദ്, രവി ബിഷ്ണോയി ,പ്രസിദ് കൃഷ്ണ, അർഷ് ദീപ് സിംഗ്, മുകേഷ് കുമാർ, ആവേശ ഖാൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.

