ഉമ്മൻചാണ്ടിക്കെതിരായ പരാമർശം; തനിക്കെതിരെ കേസെടുക്കണമെന്ന് വിനായകൻ

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരായ പരാമർശത്തിൽ തനിക്കെതിരെ കേസെടുക്കണമെന്ന് നടൻ വിനായകൻ. സംഭവത്തിൽ വിനായകനെതിരെ കേസെടുക്കേണ്ടതില്ലെന്ന് ഉമ്മൻചാണ്ടിയുടെ കുടുംബം തീരുമാനിച്ചിരുന്നു. ഇതിനാണ് കേസെടുക്കണമെന്ന് വിനായകൻ മറുപടി നൽകിയത്. ഫേസ്ബുക്കിലൂടെയായിരുന്നു വിനായകന്റെ പ്രതികരണം.

ഉമ്മൻചാണ്ടി അന്തരിച്ചതിന് പിന്നാലെ ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു അദ്ദേഹത്തിനെതിരെ വിനായകൻ രംഗത്തെത്തിയത്. ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാണ് മൂന്നു ദിവസം അവധി എന്നിങ്ങനെയുള്ള പരാമർശങ്ങളാണ് വിനായകന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. സംഭവത്തിന് പിന്നാലെ നടനെതിരെ വലിയ വിമർശനങ്ങളാണ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ നിന്നും ഉയർന്നത്.