കൽപറ്റ : മുട്ടിൽ മരം മുറി കേസ് പ്രത്യേക സംഘം അന്വേഷിച്ചതിനാൽ പ്രതികൾക്ക് പരമാവധി ശിക്ഷ നൽകാൻ കഴിഞ്ഞെന്ന് വനം മന്ത്രി. വനം വകുപ്പ് കേസ് അന്വേഷിച്ചെങ്കിൽ പ്രതികൾ രക്ഷപ്പെട്ടേനെയെന്നും മന്ത്രി കൂടി ചേർത്തു. മരം മുറിച്ചത് പട്ടയ ഭൂമിയിൽ നിന്നാണെങ്കിലും വന ഭൂമിയിൽ നിന്നാണെന്ന് വരുത്തി തീർക്കാൻ കുറ്റവാളികൾ ശ്രെമിച്ചെന്നും എ കെ ശശീന്ദ്രൻ വ്യക്തമാക്കി.സർക്കാർ ഉത്തരവിന്റെ മറവിൽ പട്ടയ ഭൂമിയിൽ നിന്ന് മരം മുറിച്ച പ്രതികൾ മരം മുറിക്കാൻ സർക്കാർ അനുമതി ലഭിച്ചെന്ന് പറഞ്ഞാണ് കർഷകരെ സമീപിച്ചത്.
എന്നാൽ ഒരു അനുമതികത്തിലും തങ്ങൾ ഒപ്പിട്ടിട്ടില്ലെന്ന് കർഷർ പറഞ്ഞു. ഭൂവുടമകളുടെ പേരിൽ നൽകിയ 7 കത്തുകളും വ്യാജമാണെന്നും അത് പ്രതി റോജി അഗസ്റ്റിന്റെ കൈപ്പടയിലുള്ളതാണെന്നും കൈയക്ഷര പരിശോധനയിൽ കണ്ടെത്തി. ഭൂപരിഷ്കരണ നിയമത്തിന് ശേഷമുള്ള പട്ടയം നൽകിയ ഭൂമിയിലെ കിളിർത്തതോ വച്ച് പിടിപ്പിച്ചതോ ആയ ചന്ദനം ഒഴികെയുള്ള മരങ്ങളാണ് കർഷകന് മുറിക്കാൻ അനുമതിയുള്ളത്. എന്നാൽ 500 വർഷങ്ങൾക്ക് മുമ്പുള്ള മരങ്ങളാണ് ഇവർ മുറിച്ചതെന്നാണ് കണ്ടെത്തിയത്.

