ഒട്ടേറെ ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് പച്ചക്കായ. ഇതിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. അതിനാൽ ഇത് ആരോഗ്യത്തിന് വളരെ ഉത്തമമാണ്. പച്ച വാഴപ്പഴങ്ങളിൽ ‘പെക്റ്റിൻ’ എന്ന നാരുകൾ അടങ്ങിരിക്കുന്നുവെന്നാണ് 2018ലെ പോഷകാഹാര ഗവേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും വിശപ്പ് ഇല്ലാതാക്കുകയും ചെയ്യും.
പച്ച വാഴപ്പഴത്തിൽ വിറ്റാമിനുകളും ധാരാളമുണ്ട്. പച്ചക്കായ കഴിക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങളുടെയും ധാതുക്കളുടെയും കാത്സ്യത്തിന്റെയും ആഗിരണം എളുപ്പമാക്കും. ഒരു കപ്പ് വേവിച്ച ഏത്തക്കായയിൽ 531 ഗ്രാം പൊട്ടാസ്യം ഉണ്ട്. വൃക്കയുടെ പ്രവർത്തനത്തിനു പൊട്ടാസ്യം പ്രധാന പങ്കു വഹിക്കുന്നു. രക്തസമ്മർദം നിയന്ത്രിച്ചു നിർത്താനും ഇത് സഹായിക്കുന്നതാണ്.
പച്ചക്കായയിൽ ആൻറി ഓക്സിഡൻറുകളും ജീവകങ്ങളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിന് ആവശ്യമായ പോഷകങ്ങളുടെയും ധാതുക്കളുടെയും പ്രത്യേകിച്ച് കാത്സ്യത്തിന്റെ ആഗിരണം എളുപ്പമാക്കും.

