ഡൽഹി : 2024 ൽ കർണാടകയിൽ നിന്ന് സോണിയ ഗാന്ധി രാജ്യ സഭയിലേക്ക് മത്സരിക്കുമെന്ന് വാർത്തകൾ. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മുന്നോട്ട് വച്ച നിർദ്ദേശം പ്രകാരമാണ് ഇങ്ങനൊരു തീരുമാനമെടുത്തതെന്ന് റിപ്പോട്ടുണ്ട്. കർണാടകയിൽ 2024 ഏപ്രിലിൽ ഒഴിവു വരുന്ന 4 രാജ്യ സഭ സീറ്റുകളിൽ ഒന്നിലേക്കാണ് സോണിയ മത്സരിയ്ക്കാനുദ്ദേശിക്കുന്നത്. ബംഗളുരുവിൽ ചേർന്ന പ്രതിപക്ഷ നേതൃ യോഗത്തിലാണ് ഇത്തരമൊരു തീരുമാനമുണ്ടായതെന്നാണ് വിലയിരുത്തൽ. ജി സി ചന്ദ്ര ശേഖർ, സയ്യിദ് നാസിർ ഹുസൈൻ,എൽ ഹനുമന്തയ്യ, രാജീവ് ചന്ദ്രശേഖർ ( ബി ജെ പി ) എന്നിവരുടെ കാലാവധി ഏപ്രിൽ 2, 2024 ൽ അവസാനിക്കും.
നസീർ ഹുസ്സൈനും സുപ്രിയ ശ്രീനേതിനും വീണ്ടും സീറ്റ് നല്കാൻ സാധ്യതയുള്ളതിനാൽ മൂന്നാം സീറ്റിൽ സോണിയ മത്സരിക്കുമെന്നാണ് സൂചന. രാജ്യ സഭയിലെത്തിയാൽ സോണിയക്ക് 10 ജൻപദ് വസതിയിൽ കഴിയാനാകും. ആരോഗ്യ പ്രശ്നങ്ങൾ മൂലം ലോക്സഭയിൽ സോണിയ മത്സരിക്കില്ലെന്നാണ് പുറത്തു വരുന്ന വിവരങ്ങളിൽ നിന്ന് അറിയാൻ കഴിയുന്നത്.

