8000 കോടി വേണം; കേരളം വീണ്ടും സാമ്പത്തിക പ്രതിസന്ധിയിൽ

തിരുവനന്തപുരം : കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ ഓണക്കാലത്ത് 8000 കോടി രൂപയുടെ ചിലവ് കണക്കാക്കി സംസ്ഥാന സർക്കാർ. ഉത്സവകാലത്തെ പ്രത്യേക ചിലവുകൾക്കും ക്ഷേമ പെൻഷനും മാറ്റുമാണ് ഇത്രയും തുക ആവശ്യമുള്ളത്. സാമ്പത്തിക അനുമതി ആവശ്യപ്പെട്ട് ധനമന്ത്രി നൽകിയ നിവേദനത്തോട് കേന്ദ്ര ധന മന്ത്രാലയം പ്രതികരിച്ചിട്ടില്ല.ചിലവ് കർശനമായി ചുരുക്കിയാലേ മുൻപോട്ട് പോകാൻ പറ്റൂ എന്ന് മനസിലാക്കിയപ്പോൾ ഓണക്കാലത്തെ ചിലവ് വെല്ലുവിളിയായിരിക്കുകയാണ്. ക്ഷേമ പെൻഷൻ 3 മാസം തീരുമാനിച്ചാൽ 1700 കോടിയും സർക്കാർ ജീവനക്കാർക്ക് 3398 കോടിയുമാണ് കണ്ടെത്തേണ്ടത്. കരാറുകാർക്ക് കുടിശിക, ബോണസും ഉത്സാവബത്തയും അടക്കം ഒട്ടേറെ ചിലവുകളാണ് സർക്കാരിനുള്ളത്. വായ്‌പ പരിധി കേന്ദ്രം വെട്ടികുറച്ചതോടെ സർക്കാർ വെട്ടിലായിരിക്കുകയാണ്. ഡിസംബർ 9 വരെയുള്ള ചിലവിന് കടമെടുക്കാൻ നൽകിയ 15000 കോടിയിൽ ഇനി 4000 മാത്രമാണ് ബാക്കിയുള്ളത്. ഓവർ ഡ്രാഫ്റ്റായ ഖജനാവ് 1500 കോടിയുടെ കടപത്രത്തിലൂടെ പിടിച്ച് നിർത്തിയപ്പോളാണ് ഉത്സാവകാലത്തിന്റെ വരവ്. 15000 കോടിയുടെ സാമ്പത്തിക അനുമതി കേന്ദ്രത്തോട് ചോദിച്ചെങ്കിലും നടപടിയൊന്നുമാകാത്തത് സർക്കാരിനെ കുഴപ്പിക്കുകയാണ്.