കൊച്ചി: കൊച്ചി മെട്രോ നിർമാണത്തിന് 2011 ൽ തനിക് ക്ഷണം നൽകിയത് ഉമ്മന്ചാണ്ടിയാണെന്ന് ഇ ശ്രീധരൻ. താൻ ഡൽഹി മെട്രോ കോർപറേഷനിൽ നിന്ന് വിരമിക്കാൻ നിൽക്കുന്ന സമയം മുഖ്യമന്ത്രിയായി ചുമതലയേറ്റ് ഉടൻ ഡൽഹിയിലെത്തി തന്നെ കണ്ട് കൊച്ചി മെട്രോ പദ്ധതിക്കായി വരണമെന്ന് ഉമ്മൻ ചാണ്ടി വിളിച്ചത് അദ്ദേഹത്തിന്റെ നിര്യാണത്തിൽ ഓർമിച്ച് മെട്രോമാൻ. ബംഗളുരുവിൽ ഫ്ലാറ്റ് വരെ വാങ്ങി മാറാൻ താമസിച്ച താൻ അദ്ദേഹത്തിന്റെ ക്ഷണം മാനിച്ചു മാത്രമാണ് തന്റെ ജന്മനാടിന് വേണ്ടി പദ്ധതി ഏറ്റെടുത്തതെന്നും അന്ന് മുതൽ മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നത് വരെ എല്ലാ പിന്തുണയും നൽകി അദ്ദേഹം കൂടെ ഉണ്ടായിരുന്നെന്നും ശ്രീധരൻ കൂട്ടി ചേർത്തു .
കൊച്ചി മെട്രോയുടെ ആദ്യ സമയത്ത് ഡി എം ആർ സിയെ മെട്രോയുടെ പദ്ധതി ഏൽപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പല പ്രശ്നങ്ങളുണ്ടായി. എന്നാൽ ശ്രീധരൻ പറയുന്നത് നടപ്പിലാക്കൂ എന്ന് പറഞ്ഞു അദ്ദേഹം എന്നിൽ പൂർണ വിശ്വാസമർപ്പിച്ചു. പ്രശ്നങ്ങളെല്ലാം ഒറ്റ ഫോൺ കോളിൽ പരിഹരിച്ച് കാണാൻ ചെന്നാൽ സമയവും സൗകര്യവുമൊരുക്കി. കൊച്ചി മെട്രോ ഡി എം ആർ സി ഏറ്റെടുക്കാൻ ഡൽഹി സർക്കാരിന്റെ അനുമതി വരെ നേടുന്ന പ്രശ്നത്തിന് അദ്ദേഹം പരിഹാരം കണ്ടു. ശെരിയെന്നത് തോന്നുന്നത് പെട്ടെന്നു ചെയ്യുന്ന ഇച്ഛശക്തി അദ്ദേഹം പല ഘട്ടങ്ങളിലും പ്രകടമാക്കിഎന്നിങ്ങനെയാണ് ഉമ്മൻ ചാണ്ടിയെപ്പറ്റി ഈ ശ്രീധരൻ പറഞ്ഞത്. രാഷ്ട്രീയത്തെക്കാൾ അദ്ദേഹം ആഗ്രഹിച്ചത് നാടിന്റെ വികസനമാണെന്ന് പറഞ്ഞാണ് ശ്രീധരൻ തന്റെ ഉമ്മൻ ചാണ്ടിയുമായുള്ള ഓർമ്മകൾ പറഞ്ഞവസാനിപ്പിച്ചത്.
2023-07-19

