ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് മുസ്ലിം ലീഗ്

കോഴിക്കോട് : മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ മുസ്ലിം ലീഗ് അനുശോചിച്ചു. ജനാധിപധ്യ കേരളത്തിന്റെ തീരാ നഷ്ടമാണ് ഈ വിയോഗമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. പി കെ കുഞ്ഞാലികുട്ടി പറഞ്ഞത് ഉമ്മൻചാണ്ടി മത സൗഹാർദ്ദത്തിന്റെ മുഖമായിരുന്നെന്നാണ്.

ഒരു മുദ്രാവാക്യം എന്നതിലുപരി അതിവേഗം ബഹുദൂരം എന്നത് അദ്ദേഹത്തിന്റെ സന്ദേശമായിരുന്നെന്നും ജനങ്ങൾക്ക് സുരക്ഷാ നൽകിയ മറ്റൊരു മുഖ്യമന്ത്രി ഉണ്ടായില്ലെന്നും മരണത്തിൽ അഗാധമായി അനുശോചനം രേഖപെടുത്തുന്നതായും സാദിഖലി ശിഹാബ് തങ്ങൾ കൂട്ടി ചേർത്തു.

കേരളത്തിലും യു ഡി എഫിലും വലിയ വിടവാണ് ഉമ്മൻ ചാണ്ടിയുടെ വിയോഗമെന്ന് പി കെ കുഞ്ഞാലികുട്ടി പറഞ്ഞു. ജനങ്ങളുടെ ഉമ്മൻചാണ്ടി പോയെന്നും എല്ലാക്കാലത്തും എല്ലാവരെയും കൂട്ടിയിണക്കിയ കരങ്ങൾ വിട പറഞ്ഞെന്നും പി കെ കുഞ്ഞാലികുട്ടി കൂട്ടി ചേർത്തു.