കേരളത്തിന് അതിവേഗ, അർദ്ധവേഗ റെയിൽപ്പാത ആവശ്യമാണ്; മെട്രോമാൻ

കൊച്ചി: കേരളത്തിന് അതിവേഗ, അർദ്ധവേഗ റെയിൽപ്പാത ആവശ്യമാണെന്ന് മെട്രോമാൻ ഇ ശ്രീധരൻ. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടാൽ അത്തരമൊരു പദ്ധതിയുമായി സഹകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

നിലവിലുള്ള പാതയിലൂടെ കൂടുതൽ ട്രെയിനുകൾ ഇനി ഓടിക്കാൻ കഴിയില്ല. കേരളത്തിലെ എക്‌സ്പ്രസ് ട്രെയിനുകളുടെ വേഗം മണിക്കൂറിൽ 4850 കിലോമീറ്റർ മാത്രമാണ്. അഞ്ചു വർഷത്തിനുള്ളിൽ അവസ്ഥ ഇനിയും മോശമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. റെയിൽവേ പദ്ധതികളുടെ അവലോകനത്തിനായി സതേൺ റെയിൽവേ ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായി ഇ ശ്രീധരൻ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

അതിവേഗ റെയിൽ സംവിധാനം മറ്റൊരു രീതിയിൽ നടപ്പാക്കാനുള്ള റിപ്പോർട്ടാണ് താൻ സർക്കാരിന് സമർപ്പിച്ചത്. ജനങ്ങളുടെ എതിർപ്പ്, പരിസ്ഥിതി വിനാശം, ഉയർന്ന ചെലവ് തുടങ്ങിയ കാരണങ്ങളാൽ കെ-റെയിലുമായി മുന്നോട്ടുനീങ്ങാനാവില്ല. കെ-റെയിലിന് കേന്ദ്രാനുമതി കിട്ടിയിട്ടില്ലെങ്കിലും, റെയിൽവേ ബോർഡ് തള്ളിക്കളഞ്ഞിട്ടില്ല. അത്തരം പദ്ധതി അനിവാര്യമായതു കൊണ്ടാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.