തിരുവനന്തപുരം:എൻസിഇആർടി ഒഴിവാക്കിയ പാഠ ഭാഗങ്ങൾ ഉൾപ്പെടുത്തിയുള്ള 8 സപ്പ്ളിമെന്ററി പുസ്തകങ്ങൾ ഇറക്കാനൊരുങ്ങി എസ് സി ഇ ആർ ടി. പ്ലസ് വൺ പ്ലസ് ടു ക്ലാസ്സുകളുടെ സോഷ്യോളജി, ഹിസ്റ്ററി,എക്കണോമിക്സ്,പൊളിറ്റിക്സ് എന്നീ വിഷയങ്ങൾക്കാണ് വിദഗ്ദ്ധ സമിതി ചെറിയ പുസ്തകം തയ്യാറാക്കുന്നത്. പുസ്തകം ഈ മാസം തന്നെ പുറത്തിറക്കുമെന്ന് എസ് സി ഇ ആർ ടി ഡയറക്ടർ ഡോക്ടർ ആർ കെ ജയപ്രകാശ് അറിയിച്ചു. കുറച്ചു പുസ്തകങ്ങൾ അച്ചടിച്ച ശേഷം സോഫ്റ്റ് കോപ്പി എല്ലാവർക്കും നൽകാനാണ് ഉദ്ദേശിക്കുന്നത്. അധികം പേജ് ഇല്ലാത്തതിനാൽ ഇവയുടെ പകർപ്പ് ഉപയോഗിക്കാൻ കഴിയും. ഗുജറാത്ത് കലാപം,ഹിന്ദു രാഷ്ട്ര വാദികൾക്കെതിരെയുള്ള ഗാന്ധിജിയുടെ നിലപാട്,അടിയന്തരാവസ്ഥ, മുഗൾ ചരിത്രം,മൗലാന അബ്ദുൾകലാം ആസാദിനെക്കുറിച്ചുള്ള പാഠ ഭാഗങ്ങൾ,ഗോഡ്സെയെക്കുറിച്ചുള്ള പരാമർശങ്ങൾ എന്നിവയാണ് പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കിയത്.ഇവയെല്ലാം പരീക്ഷയ്ക്ക് ചോദിക്കുമെന്നും എൻ സി ഇ ആർ ടി വ്യക്തമാക്കി.
2023-07-15

