മൊബൈൽ നമ്പറുകൾ ഒരു ടെലികോം നെറ്റ്‌വർക്കിൽ നിന്ന് മറ്റൊന്നിലേയ്ക്ക് പോർട്ട് ചെയ്യുന്നത് പോലെ ഇനിമുതൽ ഉപഭോക്താക്കൾക്ക് അവരവരുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളും പോർട്ട് ചെയ്യാൻ അവസരം. ക്രെഡിറ്റ്, ഡെബിറ്റ്, പ്രീ-പെയ്ഡ് കാർഡുകൾ പോർട്ട് ചെയ്യാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്. ഉപഭോക്താവിന്റെ സൗകര്യാനുസരണം ഇവ പോർട്ട് ചെയ്യാൻ കഴിയും. ഒക്ടോബർ 1 മുതലാണ് ഈ സേവനം ലഭ്യമാകുന്നത്. അടുത്തിടെയാണ് ആർബിഐ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
പോർട്ടുചെയ്യാനുള്ള സൗകര്യം ലഭ്യമാകുന്നതോടെ ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള സേവനദാതാക്കളെ തെരഞ്ഞെടുക്കാൻ കഴിയും. വിസ, മാസ്റ്റർകാർഡ്, റുപേ തുടങ്ങിയവയാണ് ഡെബിറ്റ്, ക്രെഡിറ്റ് പ്രീ പെയ്ഡ് കാർഡുകളുടെ സേവനദാതാക്കൾ. ക്രെഡിറ്റ്, ഡെബിറ്റ് അല്ലെങ്കിൽ പ്രീപെയ്ഡ് കാർഡ് ഉപയോക്താക്കൾക്ക് നിലവിലെ രീതികളിൽ നിന്ന് മാറുന്നതിനോ അവരുടെ ഇഷ്ടപ്പെട്ട കാർഡ് നെറ്റ്‌വർക്ക് തിരഞ്ഞെടുക്കാനും സാധിക്കും. ഇക്കാര്യത്തെക്കുറിച്ചും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സർക്കുലറിൽ വിശദീകരിക്കുന്നുണ്ട്.
ക്രെഡിറ്റ്, ഡെബിറ്റ്, പ്രീപെയ്ഡ് കാർഡ് ഉപഭോക്താക്കൾക്ക് വിസ, മാസ്റ്റർകാർഡ്, റുപേ തുടങ്ങിയ ഏത് കാർഡ് നെറ്റ്‌വർക്കിലേക്കും മാറാൻ കാർഡ് പോർട്ടബിലിറ്റിയിലൂടെ കഴിയും.

