യുക്രൈനിന്റെ നാറ്റോയിലേക്കുള്ള പ്രവേശനനടപടികൾ അനിശ്ചിതത്വത്തിലായി. റഷ്യൻ അധിനിവേശം നടന്ന ഏതാണ്ട് ഒരു വർഷത്തിൽ കൂടുതൽ ആകുമ്പോൾ വലിയ പ്രതീക്ഷയുമായാണ് ലിത്വാനയിൽ ചേർന്ന നാറ്റോ ഉച്ചകോടിയിൽ സെലെൻസ്കി എത്തിയത്. എന്നാൽ സഹായ വാഗ്ദാനങ്ങൾ മാത്രാമാണ് ഇപ്പോൾ നാറ്റോ രാജ്യത്തിന് നൽകുന്നത്. അത് കൊണ്ട് തന്നെ അമേരിക്ക നൽകുന്ന ക്ലസ്റ്റർ ബോംബുകളാണ് ഇനി യുക്രൈന് ആശ്വാസമായുള്ളത്. നാറ്റോ അംഗരാജ്യങ്ങൾ അംഗീകാരം നൽകി നടപടിക്രമങ്ങളിലൂടെ മാത്രമേ യുക്രൈനിനെ നാറ്റോയിൽ പ്രവേശിപ്പിക്കാൻ കഴിയുകയുള്ളു എന്നാണ് ഇതിലൂടെ വ്യക്തമാക്കുന്നത്. ഇതോടെ യുക്രൈനിന്റെ നാറ്റോ പ്രവേശനം വഴി മുട്ടിയ നിലയിലാണ്. സത്യത്തിൽ യുക്രൈനിന്റെ നാറ്റോ പ്രവേശനം തന്നെയാണ് ആദ്യം മുതൽ റഷ്യയെ ചൊടിപ്പിച്ചത്. അത് തന്നെയാണ് ഇന്ന് 500 ദിവസം നീണ്ട നിൽക്കുന്ന യുദ്ധം ഉണ്ടാക്കിയത്.
എന്നാൽ ഇപ്പോൾ എല്ലാം തകിടം മറിഞ്ഞിരിക്കുകയാണ് യുദ്ധം അവസാനിച്ചതുമില്ല യുക്രൈനിന് നാറ്റോ അംഗത്വം കിട്ടിയതുമില്ല. സ്വീഡനെ സ്ഥിര അംഗമാക്കാൻ തീരുമാനിച്ചെങ്കിലും യുക്രൈനിനെ നാറ്റോ പരിഗണിക്കാത്തത് ജനങ്ങളിൽ നിരാശ ഉണ്ടാക്കിയിരിക്കുകയാണ്. നാറ്റോക്ക് വേണ്ടിയാണ് ഞങ്ങൾ ഇത്രയും അനുഭവിക്കേണ്ടി വന്നതെന്നാണ് സെലിൻസ്കിയും ജനങ്ങളും പറയുന്നത്. നാറ്റോ അംഗത്വം പ്രതീക്ഷിച്ച യുക്രൈനിന് നാറ്റോയുടെ നടപടിയിൽ നല്ല വണ്ണം അമർഷമുണ്ട്. എന്നാൽ ഉക്രൈനിന് അംഗത്വം നൽകിയാൽ റഷ്യ എല്ലാ നാറ്റോ അംഗത്വമുള്ള രാജ്യങ്ങളോടും യുദ്ധം നടത്തുമെന്ന ഭയമാണുള്ളതെന്ന് നാറ്റോ ചീഫ് സ്റ്റോട്ടെൻബെർഗ് പ്രതികരിച്ചു . പല നാറ്റോ രാജ്യങ്ങൾ അംഗത്വം നല്കിയില്ലെങ്കിലും സഹായവുമായി വന്നത് ആശ്വാസമാണ്. എന്നാൽ ഈ സഹായം എപ്പോൾ വരെ തുടരുമെന്നും യുദ്ധം എപ്പോൾ തീരുമെന്ന ആശങ്കയിലുമാണ് യുക്രൈൻ.

