കോഴിക്കോട്: കോഴിക്കോട് തൂണേരി ബ്ലോക്കിലെ എസ് വി ഇ പി പദ്ധതിയിൽ മൈക്രോ എന്റർപ്രൈസസ് കൺസൾട്ടന്റുമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതകൾ: പ്ലസ് ടു പാസായ തൂണേരി ബ്ലോക്കിൽ സ്ഥിരതാമസക്കാരായ 25-45 വയസ്സുള്ള കുടുംബശ്രീ അംഗങ്ങളായ/കുടുംബാംഗങ്ങളായ/ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളായിരിക്കണം.
അപേക്ഷകൾ വെള്ളപേപ്പറിൽ തയ്യാറാക്കി കുടുംബശ്രീ, ജില്ലാമിഷൻ സിവിൽ സ്റ്റേഷൻ, കോഴിക്കോട് 673020 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0495-2373678. അപേക്ഷ നൽകേണ്ട അവസാന തീയതി: ജൂലൈ 18.

