മതവികാരം വ്രണപ്പെടുത്തി ; തകർന്നടിഞ്ഞ് ’72 ഹൂറാന്‍’

സഞ്ജയ് സിംഗ് ചൗഹാൻ ചിത്രം ’72 ഹൂറാന്‍’ വിവാദങ്ങൾക്ക് പിന്നാലെ, ബോസ്‌ഓഫീസിലും പരാജയപ്പെട്ടു. അശോക് പണ്ഡിറ്റ് നിർമ്മിച്ച ചിത്രം ഇതുവരെ 1.60 കോടി രൂപയാണ് തീയറ്ററിൽ നിന്നും നേടിയത്.

ജൂലെെ ഏഴിനാണു ചിത്രം തീയറ്ററുകളിൽ എത്തിയത്. ചിത്രം തീയറ്ററുകളിൽ എത്തുന്നതിനു മുൻപ് തന്നെ സിനിമ മതവികാരത്തെ വ്രണപ്പെടുത്തുന്നതാണ് എന്ന രീതിയിലുള്ള പല വിവാദങ്ങളും ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ചിത്രം ബോസ്‌ഓഫീസിലും പരാജയപ്പെട്ടത്.