തൊഴിലാളികൾക്ക് സുരക്ഷയും ആനുകൂല്യങ്ങളും ഉറപ്പാക്കുമെന്ന് തൊഴിൽ മന്ത്രി

തിരുവനന്തപുരം : തൊഴിലിടങ്ങളിൽ സുരക്ഷയും തൊഴിലാളികൾക്ക് വേണ്ട ആനുകൂല്യങ്ങളും ഉറപ്പാക്കുമെന്ന് തൊഴിൽ മന്ത്രി വി ശിവൻ കുട്ടി. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന മേഖലകളിൽ അതീവ സുരക്ഷാ വേണമെന്നും ചില നിർമാണ സ്ഥലങ്ങളിൽ തൊഴിലാളികളുടെ ജീവന് ഹാനീകരമായ സാഹചര്യമുണ്ടെന്ന് പരാതി ലഭിച്ചെന്നും മന്ത്രി വ്യക്തമാക്കി.ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ ലേബർ ഓഫീസർമാർ മുൻകൈ എടുക്കണമെന്ന് മന്ത്രി കൂട്ടി ചേർത്തു .

തിരുവനന്തപുരം ജവഹർ സഹകരണ ഭവനിൽ ചേർന്ന സംസ്ഥാന തല ഉദ്യോഗസ്ഥ പ്രവർത്തന അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. തൊഴിലാളികൾക്ക് ആനുകൂല്യം ലഭിക്കാത്ത സാഹചര്യമുണ്ടെന്നും അത്തരം പ്രവണതകൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി ചടങ്ങിൽ വ്യക്തമാക്കി . ഫയൽ തീർപ്പാക്കൽ,ഇ ഓഫീസ് വൽക്കരണം , പഞ്ചിങ് ഏർപ്പെടുത്തൽ,കേസുകളുടെ തീർപ്പാക്കൽ തുടങ്ങിയവ മികച്ച രീതിയിൽ പോകുന്നുണ്ടെന്നും ഓണത്തിന് ബോണസ് , അലവൻസ് തുടങ്ങിയ ആനുകൂല്യങ്ങളുടെ വിതരണം ധ്രുതഗതിയിൽ നടപ്പിലാക്കുമെന്നും ചടങ്ങിൽ അറിയിച്ചു.