മൂന്നാം ചാന്ദ്ര യാത്രയ്‌ക്കൊരുങ്ങി ഐഎസ്ആർഒ. ചന്ദ്രനിൽ സേഫ് ലാൻഡിംഗ് എന്ന ലക്‌ഷ്യം വെച്ചാണ് ഇത്തവണ മൂന്നാം ചാന്ദ്ര ദൈത്യം യാത്രയ്‌ക്കൊരുങ്ങുന്നത്. ദൈത്യം ലക്‌ഷ്യം കണ്ടാൽ ഈ ഒരു അപൂർവ നേട്ടം കൈവരിക്കുന്ന നാലാം രാജ്യമായി ഇന്ത്യ മാറും. ചന്ദ്രനിൽ ഒരു പേടകം ഇറക്കൽ ദുഷ്ക്കരമാക്കുന്ന ഘടകങ്ങൾ ഇവയാണ്. അന്തരീക്ഷവും വായുവുമില്ല, പാറകളും ഗർത്തങ്ങളും നിറഞ്ഞ ഉപരിതലം, ഭൂമിയിലേതിന്റെ ആറിൽ ഒന്ന് മാത്രം ഗുരുത്വാകർഷണ ബലം.
1752 കിലോഗ്രാം ഭാരമുള്ള ചന്ദ്രയാൻ മൂന്നിന്റെ ലാൻഡറിന് ചന്ദ്രനിലെത്തുമ്പോൾ 290 കിലോയ്ക്ക് അടുത്ത് മാത്രമേ ഭാരം കാണൂ. ഇതിന് അനുസരിച്ച് ഇറങ്ങുന്ന വേഗം നിയന്ത്രിക്കൽ തന്നെയാണ് പ്രധാന സാങ്കേതിക വെല്ലുവിളി. ലാൻഡിംഗ് സമയത്ത് ഉയരുന്ന പൊടി പേടകത്തിന് കേട് വരുത്താനുള്ള സാധ്യതയും ഏറെയാണ്. ഈ പ്രതിബന്ധങ്ങൾ എല്ലാം തരണം ചെയ്ത് മാത്രമേ ചന്ദ്രയാൻ മൂന്ന് ലക്‌ഷ്യം കാണാൻ സാധിക്കുകയുള്ളു.

