മോഹൻലാൽ സംവിധായകനായി എത്തുന്ന ബറോസിലെ സംഘട്ടന രംഗങ്ങൾ പുറത്ത് വിട്ട് പ്രശസ്ത ആക്‌ഷൻ ഡയറക്ടറായ ജെയ് ജെ. ജക്രിത്. ഇദ്ദേഹമാണ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. സിനിമയുടെ ഫൈനൽ എഡിറ്റിൽ ഈ രംഗങ്ങൾ നീക്കം ചെയ്തിരുന്നു.
ഇതോടെയാണ് ജെ തന്റെ ഇൻസ്റ്റഗ്രാമിലൂടെ ഈ ആക്ഷൻ രംഗങ്ങൾ പുറത്ത് വിട്ടതും. പോസ്റ്റ് പ്രൊഡക്‌ഷൻ പുരോഗമിക്കുന്ന സിനിമ അടുത്ത വർഷം തിയറ്ററുകളിലെത്തും. ചിത്രത്തിൽ മോഹൻലാൽ തന്നെയാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

