ഇന്ത്യൻ ട്രെയിൻ ടിക്കറ്റ് നിരക്കിൽ 25% വരെ ഇളവ്

വന്ദേ ഭാരത് അടക്കമുള്ള ട്രെയിനുകളുടെ ടിക്കറ്റ് ചാർജ് 25% കുറയ്ക്കാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവെ. എ സി ചെയർകാർ, എക്സിക്യൂട്ടീവ് ക്ലാസ് എന്നിവയിലാണ് ഇളവ് നൽകുക. അവധിക്കാല സ്‌പെഷ്യലുകൾ തുടങ്ങിയ പ്രത്യേക ട്രെയിനുകളിൽ ഈ ഡിസ്‌കൗണ്ട് ലഭിക്കില്ല. ഒരു മാസത്തിനിടെ അമ്പത് ശതമാനം സീറ്റുകൾ ഒഴിവുള്ള ട്രെയിനുകളിൽ മാത്രമായിരിക്കും ഈ ഇളവ്.

പുതുക്കിയ നിരക്ക് ഉടൻ തന്നെ നിലവിൽ വരും. ഇതിനോടകം തന്നെ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് റീഫണ്ട് ലഭിക്കുന്നതല്ല. ഇൻഡോർ – ഭോപ്പാൽ, ഭോപ്പാൽ – ജബൽപൂർ, നാഗ്‌പൂർ – ബിലാസ്‌പൂർ റൂട്ടുകളിലെ വന്ദേ ഭാരത് ട്രെയിനുകളുടെ നിരക്കായിരിക്കും കുറയ്‌ക്കുക. എന്നാൽ ട്രെയിൻ ടിക്കറ്റിന്റെ നിരക്ക് കുറയ്ക്കുമ്പോൾ ആ ആനുകൂല്യം കേരളത്തിന് ലഭിക്കില്ല.